---
title: "മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ചു....! ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ"
english_title: "Ranni Man Arrested For Brutally Assaulting Wife And Circulating Video On Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378573/ ranni-man-arrested-assault-wife-video-social-media"
published_at: "2026-08-14T22:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f4a5671e5f_ranni-man-arrested-assault-wife-video-social-media.jpg"
keywords: ["Domestic Violence", "Women Attack", "Police Case"]
---

# മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ചു....! ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:** റാന്നി: സംശയത്തിന്റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി വടശ്ശേരിക്കര സ്വദേശി റെജി യെയാണ് റാന്നി പോലീസ് പിടികൂടിയത്.

## Article Content

റാന്നി: സംശയത്തിന്റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി വടശ്ശേരിക്കര സ്വദേശി റെജി യെയാണ് റാന്നി പോലീസ് പിടികൂടിയത്.

ഓഗസ്റ്റ് 8 ശനിയാഴ്ച രാത്രി 7:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു. സംശയത്തിന്റെ പേരിൽ റെജി ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ശനിയാഴ്ച നിസ്സാര കാര്യത്തിന്റെ പേരിൽ വീണ്ടും ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു.

പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ അനുസരിച്ച് മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിക്കുകയും ശരീരമാസകലം അടിക്കുകയും തടിക്കഷണമെടുത്ത് തല്ലുകയും ചെയ്തു. ഈ മർദനത്തിന്റെ ദൃശ്യങ്ങൾ റെജി തന്നെ പകർത്തി സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

ഉപദ്രവത്തിൽ പരിക്കുപറ്റിയ റെജിയുടെ ഭാര്യ വ്യാഴാഴ്ച റാന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ റെജിയെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഗാർഹിക പീഡനത്തിനും സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ഐടി നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റാന്നി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.

**English Summary:**

A 54-year-old man named Regi from Vadasserikkara, Ranni, was arrested for allegedly assaulting his wife over suspicion and circulating the video of the assault on social media. The incident occurred on August 8 at 7:30 pm. Based on the wife's complaint filed on Thursday, Ranni Police registered a case and arrested Regi the same night. Police said further investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378573/ ranni-man-arrested-assault-wife-video-social-media)